breaking

clean-5

clean-5

clean-5

clean-5

/ / കൊതിപ്പിച്ചില്ലെ നീ...

Share This
ഇതൊരു മത്സര ഓട്ടമായിരുന്നു
കുറേ പേര്‍ ട്രാക്കിലിറങ്ങിയെങ്കിലും
ഞാന്‍ പിന്നെ മറ്റൊരാളും മാത്രമായിരുന്നു
അവസാന റൗണ്ടിലെത്തിയത്
ഇടയ്ക്ക് വെച്ച് ഞാന്‍ കിതച്ചു
അവന്‍ കുതിച്ചു
പലരും എന്നെ കൂക്കി വിളിച്ചു
പക്ഷേ, ഞാന്‍
തിരിഞ്ഞുനോക്കിയില്ല
വിജയം എന്നിലായിരിക്കാമെന്ന
സുനിശ്ചിത വിശ്വാസത്തിലായിരുന്നു
ഞാന്‍

അവസാനം ഫിനിഷിംഗ് ലൈനിലെത്തിയപ്പോള്‍
ഒരു ഫോട്ടോ ഫിനിഷ് എന്നപോലെ
അവന്‍ ജയിച്ചു കയറി
ഫിനിഷിംഗ് ലൈനില്‍ വീണുപോയ
എന്നെ പൊക്കിയെടുക്കാന്‍
നോക്കാതെ എല്ലാവരും
എങ്ങോട്ടോ പോയി
ട്രാക്കിലെ റഫറിയെ നോക്കി
ഞാന്‍ പറഞ്ഞു
എന്തിനായിരുന്നു എന്നെ മോഹിപ്പിച്ചത്
എന്നെ കൊതിപ്പിച്ചത്
തോല്‍ക്കുമെന്ന് നേരത്തെ
അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍
പിന്മാറുമായിരുന്നു

സെമീര്‍ ഉദുമ

«
Next

Newer Post

»
Previous

Older Post


No comments:

Leave a Reply