breaking

clean-5

clean-5

clean-5

clean-5

/ / തുഴക്കാരന്‍

Share This
എനിക്ക് തുഴയാനറിയില്ലായിരുന്നു
ഒരു തോണി കിട്ടിയപ്പോള്‍
ഞാന്‍ തുഴയാന്‍ പടിച്ചു
പുഴയുടെ ഗന്ധം ഞാനറിഞ്ഞു
തുള്ളിച്ചാടുന്ന മീനുകളെ
ഞാന്‍ കണ്ടു
കാറ്റിലോളമിടുന്നത് ഞാന്‍
കണ്ടുനിന്നാസ്വദിച്ചു
പക്ഷേ പെട്ടെന്നെത്തിയ
കാറ്റില്‍ തുഴക്കാരനായ എനിക്ക്
തുഴയാന്‍ മറന്നു

ഒഴുക്കിനൊപ്പം ഞാനും
എന്റെ തോണിയും നീങ്ങി
പ്രതീക്ഷകള്‍ കൈവിട്ട്
ഗത്യന്തരമില്ലാതെ
ഞാന്‍ തോണിയില്‍ നിന്നും
എടുത്തുചാടി
ആ നിമിഷം
അതാ എന്റെ മുന്നില്‍
വലിയൊരു കടല്‍
ഒരിക്കലും വറ്റാത്ത
എന്നെ സ്‌നേഹം കൊണ്ട്
മാടിവിളക്കുന്ന തിരമാലകള്‍
എന്നെ കൈവിട്ട ആ തോണി
എവിടേക്കോ ഒഴുകി
ഞാന്‍ ആ വലിയ കടല്‍
ലക്ഷ്യമാക്കി നീങ്ങി

സെമീര്‍ ഉദുമ

«
Next

Newer Post

»
Previous

Older Post


No comments:

Leave a Reply