breaking

clean-5

clean-5

clean-5

clean-5

/ / / സൗഹൃക്കോട്ടയിലെ കിരീടമില്ലാത്ത രാജകുമാരന്‍

Share This
ചിലര്‍ക്ക് തോന്നും സൗഹൃദം എന്നാല്‍ പരസ്പരം സ്‌നേഹിക്കുക എന്ന് മാത്രമാണ്. എന്നാല്‍ അത് നൂറ് ശതമാനവും തെറ്റാണ്. ഇടക്കിടെ വഴക്ക് കൂടാനുള്ളത് കൂടിയാണ് സൗഹൃദം. എന്നുവെച്ച് എപ്പോഴും വഴക്ക് കൂടണമെന്നല്ല. ചില നേരങ്ങളില്‍ വഴക്ക് കൂടുമ്പോഴാണ് സൗഹൃദത്തിന്റെ വില അറിയുക. വഴക്ക് കൂടി കുറേ നാള്‍ പിണങ്ങിയിരിക്കും. പിന്നെ പതിയെ, പതിയെ ഇണങ്ങും. അപ്പോള്‍ പഴയ സൗഹൃദം ഒന്നുകൂടി ദൃഢമാകം. അങ്ങിനെയാണ് പിണക്കം നമ്മുടെ സൗഹൃദത്തിലെ ഒരു ചവിട്ടുപടിയാകുന്നത്.

അതെ, എനിക്ക് ഒരുകാലത്ത് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊത്തുള്ള ദിനങ്ങള്‍ ഞാന്‍ ഇന്നും മറന്നിട്ടില്ല. പക്ഷേ എന്തോ, പാതിവഴിക്ക് വെച്ച് ആ സൗഹൃദമെല്ലാം മുറിഞ്ഞു പോയി. പെട്ടെന്നായിരുന്നില്ല അത്. ഓരോ ദിനങ്ങളിലായി അവരെ എനിക്ക് നഷ്ടപ്പെട്ടു. ക്രിക്കറ്റ് കളിയില്‍ ഞാന്‍ അതീവ തല്‍പരനായിരുന്നു. പത്താം ക്ലാസ് വരെ പള്ളിക്കണ്ടവും, നമ്മുടെ ആ റീമര്‍ കണ്ടവുമായിരുന്നു എന്റെ സായാഹ്ന കേന്ദ്രം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ നേരെ ഗ്രൗണ്ടിലേക്ക്. മുക്രി മഗരിബ് ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോകുന്നത് വരെ കഴിയുന്നത്ര ക്രിക്കറ്റ് കളിക്കും. അതിനിടയില്‍ സുഹൃത്തുക്കളുമായി വഴക്കും.

ചിലര്‍ക്ക് തോന്നും സൗഹൃദം എന്നാല്‍ പരസ്പരം സ്‌നേഹിക്കുക എന്ന് മാത്രമാണ്. എന്നാല്‍ അത് നൂറ് ശതമാനവും തെറ്റാണ്. ഇടക്കിടെ വഴക്ക് കൂടാനുള്ളത്ചില ദിവസങ്ങളില്‍ സ്‌കൂള്‍ നേരത്തേ വിട്ടാല്‍ നേരെ ഗ്രൗണ്ടിലേക്ക് പായും. അടുത്തുള്ള ഒരു പശുത്തൊഴുത്തിലാണ് ബാറ്റും പന്തും സൂക്ഷിക്കുക. വേനല്‍ കാലത്താണ് അധികവും ക്രിക്കറ്റ് കളിക്കുക. മഴക്കാലമായാല്‍ പിന്നെയൊന്നു പറയേണ്ട....ചെളിയില്‍ പൂത്ത ഗ്രൗണ്ടില്‍ ഞങ്ങള്‍ 20 ഉം 30 ഉം പേരും ഫുട്‌ബോള്‍ എന്ന് പേരിട്ട ഒരു കളിയും! കളി കഴിഞ്ഞാല്‍ കളം ഉഴുത കാളയെ പോലെയാവും. നേരെ ചെളിയും കൊണ്ട് അടുത്തുള്ള പള്ളിക്കുളത്തിലേക്ക്. കളിയും കുളിയും എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും വടിയുമെടുത്ത് ഉമ്മ വാതിക്കല്‍ നില്‍പുണ്ടാവും. കഴിയുന്നത്ര വേഗത്തില്‍ കുച്ചില്‍പുറത്തെ ആ വാതില്‍ കടക്കാന്‍ ശ്രമിക്കും. അതിനിടയില്‍ നാലോ, അഞ്ചോ ചൂരല്‍ പാടുകള്‍ എന്റെ ദേഹത്ത് പതിഞ്ഞിട്ടുണ്ടാവും. ചില ദിനങ്ങള്‍ വേദന കൊണ്ട് പുളയുമായിരുന്നു. എന്നാല്‍ ഇന്ന് ആ മനോഹരമായ വോദനയോര്‍ത്ത് എനിക്ക് സന്തോഷമാണ് തോന്നുന്നത്. കാരണം...എന്തോ അറിയില്ല.

പുഴയില്‍ കുളിക്കാന്‍ പോകും. എല്ലാം സെറ്റപ്പും റെഡിയാക്കിയാണ് പുഴയ്ക്ക് പോവുക. ഒരു തോര്‍ത്ത്, ഒരു അടിവസ്ത്രം, 2 രൂപ. 2 രൂപയ്ക്ക് അന്ന് നല്ലോണം ബീഡികിട്ടുമായിരുന്നു !...പുഴക്കര കണ്ടാല്‍ ആദ്യം ആര് ചാടുമെന്ന മത്സരമായിരിക്കും. കുളിക്കിടയില്‍ ഒരു രസത്തിന് വേണ്ടി ബീഡി കത്തിക്കും. ആദ്യമൊക്കെ ചുമച്ചു. ഒന്നു രണ്ട് ദിനമായപ്പോള്‍ അതൊക്കെ വഴിമാറി. പക്ഷേ ഈ രസത്തിന് അധിക കാലത്തെ ആയുസ് ഉണ്ടായിരുന്നില്ല. വീട്ടില്‍ പുകപ്പാട്ട് അറിഞ്ഞതോടെ അതിന്റെ ആപ്പീസും പൂട്ടി. പിന്നെ പുഴയ്ക്ക് പോയാല്‍ മീന്‍ പിടുത്തമായി ഹോബി. ഉമ്മയ്ക്ക് പുഴമീന്‍ എന്നുവെച്ചാല്‍ ജീവനായിരുന്നു.

മൂന്ന് കിലോമീറ്റര്‍ നടന്ന് താണ്ടിയാണ് സ്‌കൂളികേക് പോവുക. പോക്കറ്റ് മണിയായി അഞ്ച് രൂപ തരും. സീറോക്ക് ഹോട്ടലിലെ ഷെല്‍വില്‍ വീഴാനാണ് അതിന്റെ ഭാഗ്യം. അഞ്ച് രൂപ കൊടുത്താല്‍ ദേശീയ ഭക്ഷണമായി പൊറോട്ടയും, നല്ല സാല്‍നയും കിട്ടും, ഇന്നോ,,,ഒരു പൊറോട്ട തികച്ചു കിട്ടില്ല. പൊറോട്ട മാത്രം പോരല്ലോ,,,ഉപ്പയുടെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ ചില്ലറ നാണയം കൊണ്ട് ഐസ് വാങ്ങി തിന്നും.

എന്തിനും ഏതിനും എനിക്ക് എന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു കൂട്ട്. അവരെ വിട്ട് പിരിഞ്ഞതിന്റെ വേദന മറക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. ഇന്നും ആ വേദനയില്‍ നിന്നും കരകയറാന്‍ എനിക്കായിട്ടില്ല. സുഹൃത്തുക്കളൊന്നുമില്ലാതെ വേദന കഠിച്ച് തിന്ന് ഉറങ്ങിയ ദിനങ്ങളുണ്ടായിരുന്നു എനിക്ക്. മറക്കാനാകാത്ത ആ ദിനങ്ങള്‍. ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ദിനങ്ങള്‍....മുറിഞ്ഞുപോയ ആ സൗഹൃദ ബന്ധം പുനസ്ഥാപിക്കാനുള്ള എന്റെ ശ്രമങ്ങള്‍ വിഫലമായി. അതിനിടെയാണ് കൊര്‍ദോവ കോളജില്‍ ഞാന്‍ വീണ്ടും എത്തിയത്. പ്ലസ് ടു പഠത്തിന് ശേഷം ഡിഗ്രിക്ക് കൊര്‍ദോവയില്‍ തന്നെ ചേരാനുള്ള എന്റെ തീരുമാനം കലാലയത്തോടുള്ള പ്രത്യേക ഇഷ്ടം തന്നെയായിരുന്നു. കാരണം അവിടെ എനിക്ക് കൂട്ടുകാരെ പോലെയുള്ള അധ്യാപകര്‍ ഉണ്ടായിരുന്നു. തോളത്ത് കൈവെച്ച് നടക്കുന്നതായിരുന്നു സൗഹൃദം. എന്തോ വീണ്ടും കൊര്‍ദോവയിലേക്ക് തന്നെ വരാനുള്ള എന്റെ തീരുമാനം നൂറ് ശതമാനവും ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

കാരണം ഇന്ന് എനിക്ക് വലിയൊരു സൗഹൃദ ലേകമുണ്ടവിടെ. എന്നെ സന്തോഷങ്ങളില്‍ ഉല്ലസിക്കാനും, ദുഃഖങ്ങളില്‍ പങ്കു ചേരാനും വിരലിലെണ്ണാവുന്നവരാണെങ്കിലും ജീവനാണവരെ എനിക്ക്. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ 11 പേരും ക്ലാസില്‍ കഴിയുന്നത്. അതില്‍ വുമണ്‍ എന്നോ, മെന്‍ എന്നോ വ്യത്യാസമില്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും, ഓരോരുത്തരുടെ വീട്ടില്‍ വിരുന്നൊരുക്കിയും ഞങ്ങള്‍ സൗഹൃത്തെ വളത്തിക്കൊണ്ടേയിരുന്നു. അധ്യാപകര്‍ പലപ്പോഴും പറയുമായിരുന്നു നിങ്ങള്‍ ഒരു കുടുംബമാണ്, നിങ്ങളുടെ പരസ്പരമുള്ള ഈ സ്‌നേഹം കാണുമ്പോള്‍ സത്യത്തില്‍ അസൂയ തോന്നുന്നുവെന്ന്. പക്ഷേ പതിവ് പോലെ മറക്കാനിഷ്ടപ്പെടുന്ന, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിനങ്ങളും ഞങ്ങളെ തേടിയെത്തി. ആഴ്ചളോളം, മാസങ്ങളോളം പിണക്കങ്ങള്‍ മാത്രം കൂട്ടിനായി. പിണക്കം മാറിയപ്പോള്‍ പിരിയാന്‍ ഇഷ്ടപ്പെടാത്ത സൗഹൃമായി. പിരിയാന്‍ ഇഷ്ടപ്പെടാത്ത സൗഹൃദമായപ്പോള്‍ പിരിയേണ്ട സമയമായി. ഇനി വിരലിലെണ്ണാവുന്ന ദിനങ്ങളുടെ ആയുസ് മാത്രമേ ഞങ്ങളുടെ സൗഹൃദത്തിനുള്ളൂ. അത് കഴിഞ്ഞാല്‍ ഓരോരുത്തരും ഓരോരുത്തരുടെ വഴിക്ക്. പക്ഷേ എങ്ങിനെ തരണം ചെയ്യും പിരിയുന്ന ആ ദിനത്തെ.

കരഞ്ഞ് തീര്‍ത്താല്‍ മറക്കാനാകുമോ ആ ദിനത്തെ. വിങ്ങിപ്പൊട്ടിയാല്‍ കഴിയുമോ മറക്കാന്‍ ആ ദിനത്തെ. ഇല്ല, ഒരിക്കലുമില്ല. പാതിയില്‍ മുറിഞ്ഞുപോയ എന്റെ പഴയ സൗഹൃദത്തിന് പകരക്കാരായി വന്നവര്‍ നാളെ എന്നെ വിട്ട് പിരിയാന്‍ പോവുകയാണ്. ചിലപ്പോള്‍ ഇനിയൊരിക്കലും കണ്ടെന്ന് വരില്ല. മനസില്‍ കുറ്റബോധമുണ്ട്. കാരണം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്. ജീവിത യാഥാര്‍ത്യങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ ഞങ്ങളുടെ ലോകം അത്ര വലുതല്ലായിരിക്കാം. പക്ഷേ ആ ചെറിയ ലോകത്തില്‍ ഞാനും എന്റെ കൂടുകാരും ഒരുമ്മിണി വലിയ സൗഹൃദക്കോട്ട പടുത്തിയുര്‍ത്തിയിരുന്നു. വാട്ട്‌സ് ആപ്പവും, ഫേസ്ബുക്കും വിലസിനടക്കുന്നിടത്തോളം കാലം ഞങ്ങളുടെ സൗഹൃദക്കോട്ട നിലനില്‍ക്കുമെന്ന പ്രതീക്ഷയാണ് എന്നിലെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നത്. ഇല്ലെങ്കില്‍ എന്നേ നിലച്ചുപോയേനെ അത്. നമ്മളില്‍ നിന്നും അകന്നു പോകരുത് എന്നാഷിക്കുന്നത് കൊണ്ടാണ് എപ്പോളും മിണ്ടാന്‍ ശ്രമിക്കുന്നത്, കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വഴക്കിടുന്നത്. കൊച്ചു കൊച്ചു മോഷണങ്ങള്‍ നടത്തുന്നത്. അല്ലാതെ അതൊന്നും സ്‌നേഹമില്ലാത്തത് കൊണ്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല. നനവുവറ്റിയ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കവുമായി തുന്നിച്ചേര്‍ത്ത ചിറകുമായാണ് സൗഹൃദം പാറിപ്പറക്കുന്നത്.

കൊഴിഞ്ഞുപോയ ദിനങ്ങളെയോര്‍ത്ത് ഒരുപാട് ദുഃഖിച്ചപ്പോഴും എനിക്ക് പ്രതീക്ഷയേകിയത് വരാനുള്ള നല്ലദിനങ്ങളായിരുന്നു. ആ ദിനങ്ങള്‍ എന്നായാലും എന്നെ തേടിവരാതിരിക്കില്ല.


«
Next

Newer Post

»
Previous

Older Post


No comments:

Leave a Reply